മൂവാറ്റുപുഴ: ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ മൂവാറ്റുപുഴ മേഖല വാർഷിക സമ്മേളനം ഇന്ന് സമാപിക്കും. വാർഷികാഘോഷത്തോടനുബന്ധിച്ച് മൂന്നു ദിവസമായി നഗരത്തിലെ നെഹ്റുപാർക്ക്, കച്ചേരിത്താഴം പാലവും സമീപപ്രദേശങ്ങളും വൈദ്യുത ദീപങ്ങൾ കൊണ്ട് അലങ്കരിച്ച് ഉത്സവ പ്രതീതിയിലാണ്.
അലങ്കാരങ്ങളും കലാപരിപാടികളും കാണുന്നതിന് വൈകുന്നേരം മുതൽ ജനത്തിരക്കാണ്. അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വെബ് സൈറ്റ് ഉദ്ഘാടനം മാത്യു കുഴൽനാടൻ എംഎൽഎ നിർവഹിക്കും. തുടർന്ന് ഏഴിന് നാഗർകോവിൽ നൈറ്റ് ബേർഡ്സ് അവതരിപ്പിക്കുന്ന ഗാനമേള.
മേഖലാ വാർഷിക സമ്മേളനം
11:49 PM Sep 24, 2022 | Deepika.com