മൂവാറ്റുപുഴ: താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും കെഎംഎൽപി സ്കൂൾ പിടിഎയുടെയും സംയുക്താഭിമുഖ്യത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ ‘സൈബർ കുറ്റകൃത്യങ്ങളും രക്ഷാകർതൃത്വവും’ എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു.
ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറി സബ് ജഡ്ജ് രഞ്ജിത് കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. കെഎംഎൽപി സ്കൂൾ പിടിഎ പ്രസിഡന്റ് വി.എ. ഷമീർ അധ്യക്ഷത വഹിച്ചു.
എസ്ഐ സി.പി. ബഷീർ ക്ലാസിനു നേതൃത്വം നൽകി. മൂവാറ്റുപുഴ മീഡിയേഷൻ സബ് സെന്ററിലെ മീഡിയേറ്റർ എം.എസ്. അജിത്ത്, കെഎംഎൽപി സ്കൂൾ മാനേജർ പി.പി. ബഷീർ, നഗരസഭാംഗം സജില ഷാജി എന്നിവർ പ്രസംഗിച്ചു.
പരിശീലന പരിപാടി സംഘടിപ്പിച്ചു
11:49 PM Sep 24, 2022 | Deepika.com