കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി, കോതമംഗലം ധർമഗിരി ആശുപത്രി, ലയണ്‍സ് ക്ലബ് കോതമംഗലം ഗ്രേറ്ററും സംയുക്തമായി സെന്റ് സെബാസ്റ്റ്യൻ പള്ളി ഓഡിറ്റോറിയത്തിൽ ഇന്ന് മെഗാ മെഡിക്കൽ ക്യാന്പ് സംഘടിപ്പിക്കും. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12 വരെ യാണ് ക്യാന്പ്. കോതമംഗലം ധർമഗിരി ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ അഭയ അധ്യക്ഷത വഹിക്കും. നേത്രരോഗ വിദഗ്ധൻ ഡോ. വി.ആർ. മണി ക്യാന്പ് ഉദ്ഘാടനം ചെയ്യും. കീരംപാറ സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ. അരുണ്‍ വലിയതാഴത്ത് അനുഗ്രഹപ്രഭാഷണം നടത്തും. ജിജി പുളിക്കൽ, കെ.സി. മാത്യൂസ്, ഡിംന്പിൾ ഷോജി എന്നിവർ പ്രസംഗിക്കും.
ആറു വിഭാഗങ്ങളായിട്ടാണ് ക്യാന്പിൽ പരിശോധന നടത്തുന്നത്. ഡോ. വി.ആർ. മണി-നേത്രരോഗ വിഭാഗം, ഡോ. മുനീർ പി. കരീം-ജനറൽ വിഭാഗം, ഡോ. ലിസ തോമസ്-ശിശുരോഗ വിഭാഗം, ഡോ. ഡിറായി-കാർഡിയോളജി, ഡോ. അശ്വിൻ തങ്കച്ചൻ-അസ്ഥിരോഗ വിഭാഗം, സിസ്റ്റർ അഞ്ചിത-ഹോമിയോ വിഭാഗം പരിശോധനക്കു നേതൃത്വം നൽകും.
ആദ്യമെത്തുന്ന നൂറുപേർക്ക് ഷുഗർ, ബ്ലഡ് ഗ്രൂപ്പ്, ഇസിജി എന്നിവ സൗജന്യമായി പരിശോധിക്കും. ക്യാന്പിനെത്തുന്നവർക്ക് തുടർ ചികിത്സ ആവശ്യമായി വന്നാൽ കുറഞ്ഞ നിരക്കിൽ നടത്തും. ക്യാന്പിന് മുൻകൂട്ടി രജിസ്ട്രേഷൻ ആവശ്യമില്ലെന്ന് കീരംപാറ സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ. അരുണ്‍ വലിയതാഴത്ത് അറിയിച്ചു.
കീരംപാറയിൽ ഇന്ന് മെഗാ മെഡിക്കൽ ക്യാന്പ്
11:47 PM Sep 24, 2022 | Deepika.com