വിദ്യാരംഭം രജിസ്ട്രേഷൻ ആരംഭിച്ചു
11:43 PM Sep 24, 2022 | Deepika.com
തിരുവനന്തപുരം: ഐരാണിമുട്ടം തുഞ്ചൻ സ്മാരകത്തിൽ വിദ്യാരംഭ രജിസ്ട്രേഷൻ ആരംഭിച്ചു. വിദ്യാരംഭ ചടങ്ങുകൾ നവരാത്രി ആരംഭ ദിവസമായ നാളെ ആരംഭിച്ച് ഒക്ടോബർ അഞ്ചിനു സമാപിക്കും. സാഹിത്യ-സാംസ്കാരിക-കലാരംഗത്തെ പ്രമുഖർ ആചാര്യന്മാരാകും. വിദ്യാരംഭത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ തുഞ്ചൻ മണ്ഡപത്തിൽ പ്രത്യേകം കൗണ്ടർ പ്രവർത്തനം ആരംഭിച്ചു. തിരൂർ തുഞ്ചൻ പറന്പിൽ നിന്നും കൊണ്ടുവന്നിട്ടുള്ള മണലിലാണ് ആദ്യാക്ഷരം കുറിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 0471-2457473.