വി​ഴി​ഞ്ഞം സ​മ​രം! സ​മ​രം ശ​ക്ത​മാ​ക്കാ​ൻ സമരസമിതി

11:40 PM Sep 24, 2022 | Deepika.com
വി​ഴി​ഞ്ഞം: ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കും വ​രെ സ​മ​രം ശ​ക്ത​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ സ​മ​ര​സ​മി​തി തീ​രു​മാ​നം. ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി​സ​ഭ ഉ​പ​സ​മി​തി​യു​മാ​യി ന​ട​ന്ന ച​ർ​ച്ച​ക്ക് ശേ​ഷ​മു​ള്ള സ​മ​ര​സ​മി​തി​യു​ടെ തീ​രു​മാ​നം നാ​ളെ ബ​ണ്ഡ​പ്പെ​ട്ട​വ​രെ അ​റി​യി​ക്കും.

ച​ർ​ച്ച​യി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ​ങ്ക​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​കാ​ത്ത​പ​ക്ഷം സ​മ​ര​ത്തി​ന്‍റെ ഗ​തി​യെ​ക്കു​റി​ച്ചും നാ​ളെ ചി​ല തീ​രു​മാ​ന​മു​ണ്ടാ​കും. അ​ടു​ത്ത മാ​സം മൂ​ന്ന് വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന 24 മ​ണി​ക്കൂ​ർ നി​രാ​ഹാ​ര സ​മ​ര​ത്തി​നാ​ണ് സ​മ​ര​സ​മി​തി നേ​ര​ത്തെ തീ​രു​മാ​ന​മെ​ടു​ത്ത​ത്. അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന തു​ട​ർ​ന്നാ​ൽ നേ​ര​ത്തെ ത​ന്നെ ശൈ​ലി​ക്കും മാ​റ്റ​മു​ണ്ടാ​കു​ന്ന മു​ന്ന​റി​യി​പ്പാ​ണ് നേ​താ​ക്ക​ൾ ഇ​പ്പോ​ൾ ന​ൽ​കു​ന്ന​ത്.

40-ാം ദി​വ​സ​മാ​യ ഇ​ന്ന​ല​ത്തെ നി​രാ​ഹാ​ര സ​മ​ര​ത്തി​ന് പൂ​ന്തു​റ ഇ​ട​വ​യാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്.​ഫാ. എ.​ആ​ർ. ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ഡൈ​സ​ൺ ജ​സ്റ്റ​സ്, അ​ൽ​മാ​യ​ർ​മാ​രാ​യ സി​മി ബ​ർ​ണാ​ഡ് , മേ​രി പോ​ൾ ,ജി​തി​ൻ,ത​ദ​യൂ​സ് പൊ​ന്ന​ച്ച​ൻ ത​ദ​യൂ​സ് ജാ​നി​സ് , ഫൗ​സ്റ്റി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ നി​രാ​ഹാ​ര​മ​നു​ഷ്ടി​ച്ചു.​മെ​ഡി​ക്ക​ൽ മി​ഷ​ൻ സി​സ്റ്റേ​ഴ്സ്,കൊ​ച്ചി​യി നി​ന്നു​ള്ള എ​സ് സി​ജെ ഫാ​ദേ​ഴ്സ് എ​ന്നി​വ​ർ ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ഇ​ന്ന​ലെ​യെ​ത്തി.ജോ​യ് വി​ൻ​സെ​ന്‍റ്, ജോ​യ് ജെ​റാ​ൾ​ഡ് , ജോ​സ​ഫ് ജോ​ൺ​സ​ൺ,ഫാ. ​ജെ.​നി​സ്റ്റ​ൺ എ​ന്നി​വ​ർ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.