ആലങ്ങാട്: ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് എറിഞ്ഞ് തകർത്ത കേസിൽ രണ്ടു പേർ പിടിയിലായി.
പടിഞ്ഞാറെ വെളിയത്തു നാട് പാറാന ഭാഗത്ത് മറ്റൂരകത്തൂട്ട് അജി (അജീർ-51) , ആലങ്ങാട് മുതുവാക്കപ്പടി റോഡിൽ കുത്താട്ടുപറമ്പിൽ ഷിഹാബ് (42) എന്നിവരെയാണ് ആലുവ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ബൈക്കിലെത്തിയ ഇവർ പറവൂരിൽനിന്നു ആലുവ ഭാഗത്തേക്ക് വന്ന ബസ് കരുമാലൂർ ഷാപ്പുപടി ഭാഗത്ത് വച്ച് കൈ കാണിച്ച് നിർത്തിച്ച് കോൺക്രീറ്റ് കട്ട കൊണ്ട് ചില്ല് എറിഞ്ഞുടയ്ക്കുകയായിരുന്നു.
പൊതുമുതൽ നശിപ്പിച്ചതിനാണ് ഇവർക്കെതിരെ കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഹർത്താൽ: ബസ് തകർത്ത കേസിൽ രണ്ടു പേർ പിടിയിൽ
11:38 PM Sep 24, 2022 | Deepika.com