കൃഷിഭവൻ അറിയിപ്പ്
11:27 PM Sep 24, 2022 | Deepika.com
വാഴൂർ: പ്രധാനമന്ത്രി കിസാൻ സമ്മാൻനിധി പദ്ധതിയിൽ ഇ- കെവൈസിയും ലാൻഡ് വെരിഫിക്കേഷനും പൂർത്തീകരിക്കാത്ത വാഴൂർ പഞ്ചായത്തിലെ ഗുണഭോക്താക്കൾക്ക് നാളെ രാവിലെ 10.30 മുതൽ വാഴൂർ കൃഷിഭവനിൽ സൗജന്യമായി വെരിഫിക്കേഷൻ നടത്തുന്നതാണ്. ഗുണഭോക്താക്കൾ തങ്ങളുടെ ആധാർ കാർഡ്, തന്നാണ്ട് കരമടച്ച രസീത്, രജിസ്റ്റേർഡ് മൊബൈൽ ഫോൺ എന്നിവയുമായി കൃഷിഭവനിൽ എത്തി അവസരം പ്രയോജനപ്പെടുത്തണം. പൂർത്തീകരിക്കാത്തവർക്ക് 30 ന് ശേഷം ആനുകൂല്യം ലഭിക്കുന്നതല്ല.