കാഞ്ഞിരപ്പള്ളി: കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മുഴുവൻ വിദ്യാർഥികൾക്കുമായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഏർപ്പെടുത്തിയിട്ടുള്ള പ്രതിഭാ പുരസ്കാരവും നൂറു ശതമാനം വിജയം നേടിയ സ്കൂളുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള എക്സലൻസ് അവാർഡ് വിതരണവും ഇന്ന് നടക്കും.
ഉച്ചകഴിഞ്ഞ് 2.30നു കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും. ആലപ്പുഴ ജില്ലാ കളക്ടർ കൃഷ്ണ തേജ മുഖ്യപ്രഭാഷണം നടത്തും. കേരള പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാൻ ഒ.പി.എ. സലാം മുഖ്യാതിഥിയായിരിക്കും.
കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് ചെയർമാൻ ജോർജുകുട്ടി ആഗസ്തി, സെന്റ് ഡൊമിനിക്സ് കോളജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, ഫ്യൂച്ചർ സ്റ്റാർസ് എഡ്യുക്കേഷൻ പ്രൊജക്ട് ഡയറക്ടർ ഡോ. ആൻസി ജോസഫ്, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.ആർ. അനുപമ, ശുഭേഷ് സുധാകരൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, വൈസ്പ്രസിഡന്റ് ജോളി മടുക്കക്കുഴി തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘാടകസമിതി ചെയർമാൻ പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ഡയസ് മാത്യു കോക്കാട്ട് അറിയിച്ചു.
പ്രതിഭാ പുരസ്കാര വിതരണവും എക്സലൻസ് അവാർഡും
11:26 PM Sep 24, 2022 | Deepika.com