ഉഴവൂരില്‍ കര്‍ഷക ലേലമാര്‍ക്കറ്റ് വരുന്നു
11:22 PM Sep 24, 2022 | Deepika.com
ഉഴവൂര്‍: കാര്‍ഷിക ഉത്പ്പന്നങ്ങള്‍ ഇടനിലക്കാരെ ഒഴിവാക്കി വില്പന നടത്താനും ആവശ്യമാര്ക്ക് നല്ല ഉത്പ്പന്നങ്ങള്‍ നല്കുന്നതിനുമായി രൂപീകരിച്ച കര്‍ഷക മാര്‍ക്കറ്റില്‍ ലേലം ആരംഭിക്കാന്‍ തീരുമാനം. ഇതോടെ കര്‍ഷക വിപണി ഉയരുമെന്ന കണക്കുകൂട്ടലാണ് ഉയരുന്നത്. പഞ്ചായത്തിലെ കര്‍ഷകരുടെ ഉത്പ്പന്നങ്ങള്‍ക്ക് മികച്ച വില ലഭ്യമാക്കുന്നതിനും ജനങ്ങള്‍ക്ക് വിഷരഹിത പച്ചക്കറി ഉറപ്പാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫന്‍ പറയുന്നു. കര്‍ഷക മാര്‍ക്കറ്റ് രൂപീകരണത്തിന്റെ ഭാഗമായി കര്‍ഷകരുടെ പൊതുയോഗം വിളിച്ചുചേര്‍ത്തിരുന്നു. പൊതുയോഗത്തിലാണ് കര്‍ഷക മാര്‍ക്കറ്റ് ലേല മാര്‍ക്കറ്റാക്കാന്‍ തീരുമാനമെടുത്തത്. ഭാരവാഹികളായി രഘു പാറയില്‍ - പ്രസിഡന്റ്, ബാബു വടക്കേല്‍ - വൈസ് പ്രസിഡന്റ് , സൈമണ്‍ പൈമ്പാലില്‍ - സെക്രട്ടറി, സ്റ്റീഫന്‍ ജോസഫ് - ജോയിന്റ് സെക്രട്ടറി, ബിനു പരപ്പനാട്ട് - ഖജാന്‍ജി, സി. ടി തോമസ് , ഷെറി വെട്ടുകല്ലേല്‍, ഫ്രാന്‍സിസ് വെള്ളച്ചാലില്‍, സനീഷ് ഓക്കാട്ട് - കമ്മിറ്റിയംഗങ്ങള്‍. പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഏലിയാമ്മ കുരുവിള , പഞ്ചായത്ത് അംഗങ്ങള്‍, കൃഷി ഓഫീസര്‍ തെരേസ അലക്സ്, കൃഷി അസിസ്റ്റന്റ് രാജേഷ് , പ്രാദേശിക കര്‍ഷക സമതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.