അരുവിത്തുറ: സെന്റ് ജോർജ് ഫൊറോന പള്ളി വേറിട്ടൊരു സംഗമത്തിനു വേദിയാകുന്നു. ഇടവക നവീകരണ പരിപാടിയായ അരുവിത്തുറ റിനൈസൻസ് സുകൃത സാന്ത്വനത്തിന്റെ ഭാഗമായി നാളെ രാവിലെ നടത്തുന്ന മുതിർന്നവരുടെ ഒത്തുച്ചേരലിലുടെയാണ് വേറിട്ടൊരു സംഗമത്തിന് അരുവിത്തുറ പള്ളി വേദിയാകുന്നത്.
ഇടവകയിലെ 70 വയസ് കഴിഞ്ഞ ഏകദേശം 350 പേർ സംഗമത്തിൽ പങ്കെടുക്കും. പ്രത്യേകം ക്ഷണക്കത്ത് നൽകിയാണ് ഓരോരുത്തരെയും സംഗമത്തിന് ക്ഷണിച്ചിരിക്കുന്നത്. മെഡിക്കൽ പരിശോധന, ക്ലാസ്, സ്നേഹസംഭാഷണം, പരിചയപ്പെടൽ, വിശുദ്ധ കുർബാന, സ്നേഹവിരുന്ന് എന്നിവയോടെ ഒരു മണിയോടെ സംഗമം സമാപിക്കും.
രാവിലെ 9.30ന് ആരംഭിക്കുന്ന സംഗമത്തിൽ വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ അധ്യക്ഷത വഹിക്കും. അസിസ്റ്റന്റ് വികാരി ഫാ. ആന്റണി തോണക്കര, ജനറൽ കൺവീനർ ഡോ. റെജി വർഗീസ് മേക്കാടൻ, ഡോ. ആൻസി വടക്കേച്ചിറയാത്ത്, കോ ഓർഡിനേറ്റർ ജോർജ് വടക്കേൽ, ഷിബു വെട്ടത്തേൽ, ജയ്സൺ കൊട്ടുകാപള്ളിൽ, കൈക്കാരന്മാരായ ജോസഫ് എമ്പ്രയിൽ, ജോസ്മോൻ കണ്ടത്തിൻകര, ജോണി പുല്ലാട്ട്, ബിജു കല്ലാച്ചേരിൽ തുടങ്ങിയവർ നേതൃത്വം നൽകും.
അരുവിത്തുറയിൽ മുതിർന്നവരുടെ ഒത്തുചേരൽ
11:21 PM Sep 24, 2022 | Deepika.com