ഗതാഗതം നിരോധിച്ചു
11:04 PM Sep 24, 2022 | Deepika.com
ആലപ്പുഴ: എ.എസ്. കനാല്‍ ഈസ്റ്റ് റോഡിന്റെ നവീകരണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് ആറാട്ടുവഴി പാലത്തിനും പോപ്പി പാലത്തിനും ഇടയ്ക്കുള്ള ഭാഗത്ത് കലുങ്ക് പൊളിച്ചു പണിയുന്ന പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ഇന്നു മുതല്‍ നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ വഴിച്ചേരി-കൊമ്മാടി റോഡുമായി ബന്ധിപ്പിക്കുന്ന ഇടറോഡുകള്‍ വഴി പോകണം.