പരുമല പാലത്തിലെ വിള്ളൽ മൂടി
11:04 PM Sep 24, 2022 | Deepika.com
മാന്നാർ: പരുമല പാലത്തിലെ ഇടിഞ്ഞു താഴുന്ന ഭാഗം വീണ്ടും ശരിയാക്കി. ഇന്നലെ വൈകുന്നേരത്തോടെയാണ് ഈ ഭാഗം മെറ്റൽ ഇട്ട് ഉയർത്തി ടാർ ചെയ്തത്. കഴിഞ്ഞ രണ്ടുമാസം മുമ്പും ഈ പാലത്തിൽ വലിയ ഗർത്തം ഉണ്ടാകുകയും മെറ്റലും മണ്ണും ഉപയോഗിച്ച് കുഴി നികത്തുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടാഴ്ച മുമ്പ് മുതൽ വീണ്ടും ഈ ഭാഗം താഴാൻ തുടങ്ങി. ഇരുചക്ര വാഹനങ്ങൾ ഇവിടെ വീണ് അപകടങ്ങൾ ഉണ്ടാകുക പതിവായിരുന്നു.ഇത് സംബന്ധിച്ച വാർത്തകൾ വന്നതോടെ അധികൃതർ അടിയന്തരമായി കുഴി മൂടാൻ വേണ്ട നടപടി സ്വീകരിക്കുകയായിരുന്നു.