സ്‌​കൂ​ട്ട​ര്‍ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു

10:29 PM Sep 24, 2022 | Deepika.com
രാ​ജ​പു​രം: റാ​ണി​പു​ര​ത്ത് സ്‌​കൂ​ട്ട​ര്‍ നി​യ​ന്ത്ര​ണം വി​ട്ടു​മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. ദേ​ലം​പാ​ടി നൂ​ജി​പേ​ട്ട് സ്വ​ദേ​ശി ശ്രീ​കേ​ഷ് (അ​പ്പു-19) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് അ​ന്‍​സി​ഫി (18) നെ ​ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. റാ​ണി​പു​രം വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ത്തി​ല്‍​നി​ന്നും തി​രി​ച്ചി​റ​ങ്ങു​ന്ന​തി​നി​ടെ റി​സോ​ര്‍​ട്ടി​നു സ​മീ​പ​ത്തു​വ​ച്ച് സ്‌​കൂ​ട്ട​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് പാ​ത​യോ​ര​ത്തെ ഗാ​ര്‍​ഡി​ല്‍ ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു.