ആലുവ: പശ്ചിമബംഗാൾ സ്വദേശിയായ നിർമാണ തൊഴിലാളിയെ ആലുവ ഇഎസ്ഐ ഡിസ്പെൻസറിയിലെ നിർമാണം പൂർത്തിയായ കെട്ടിടത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ബംഗാൾ കൊച്ചിവിഹാർ സ്വദേശി മണ്ഡു (27) ആണ് മരിച്ചത്.
ഇഎസ്ഐ ഡിസ്പെൻസറി വളപ്പിൽ ലോക്കൽ ഓഫീസിനായി നിർമിച്ച ഇരുനില കെട്ടിടത്തിൽ ഫാനിന്റെ ഹുക്കിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അശോകപുരം കാർമൽ ആശുപത്രിക്ക് സമീപമാണ് മണ്ഡു വാടകയ്ക്ക് താമസിച്ചിരുന്നത്.
ഇന്നലെ രാവിലെ ജോലിക്കെത്തിയവരാണ് കെട്ടിടത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. ആലുവ പോലീസിന്റെ നേതൃത്വത്തിൽ മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ബംഗാൾ സ്വദേശി ഇഎസ്ഐ കെട്ടിടത്തിൽ മരിച്ചനിലയിൽ
10:23 PM Sep 24, 2022 | Deepika.com