ബേക്കേഴ്സ് അസോ. സമ്മേളനം നാളെ
05:27 AM Sep 24, 2022 | Deepika.com
കണ്ണൂർ: ബേക്കേഴ്സ് അസോസിയേഷൻ കേരള (ബെയ്ക്ക്) യുടെ കണ്ണൂർ ജില്ലാ സമ്മേളനം 25 ന് നടക്കും. അപ്പക്കൂട് -2022 എന്ന പേരിൽ സാധു കല്യാണമണ്ഡപത്തിൽ നടക്കുന്ന കൺവൻഷൻ രാവിലെ 10 ന് മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഗിന്നസ് വേൾഡ് റിക്കാർഡ് സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ബെയ്ക്ക് സംസ്ഥാന വൈസ് പ്രസിഡന്റ് സി. അന്‍പുരാജ് രചിച്ച പുസ്തകത്തിന്റെ പ്രകാശനം പ്രശസ്ത കഥാകൃത്ത് ടി. പദ്മനാഭൻ നിർവഹിക്കും. മൂന്നിന് നടക്കുന്ന കുടുംബസംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യും. സിനിമ -സീരിയൽ താരം ഉണ്ണിരാജ് ചടങ്ങിൽ പങ്കെടുക്കും. പത്രസമ്മേളനത്തിൽ എം.കെ. രഞ്ജിത്ത്, യു.പി. ഷബിൻ കുമാർ, കെ. ഷൗക്കത്തലി, എം. നൗഷാദ് എന്നിവർ പങ്കെടുത്തു.