കണ്ണൂർ: സമസ്തമേഖലയിലും സ്വതന്ത്രസോഫ്റ്റ്വേർ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കുന്നതിനായി സോഫ്റ്റ്വേർ സ്വാതന്ത്ര്യദിനാഘോഷം ജില്ലാതല പരിപാടി നാളെ മുനിസിപ്പൽ ഹൈസ്കൂൾ കാമ്പസിലെ കൈറ്റ് കണ്ണൂർ ജില്ലാ ഓഫീസിൽ നടക്കും.
പൊതുവിദ്യാഭ്യാസ വകുപ്പിലെ കൈറ്റും സ്വാതന്ത്ര്യ വിജ്ഞാന മേഖലയില്‍ പ്രവർത്തിക്കുന്ന ഡിഎകെഎഫും സംയുക്തമായാണ് ദിനാചരണം സംഘടിപ്പിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ രാവിലെ 10ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിർവഹിക്കും. തുടർന്ന് ജില്ലയില്‍ സ്ക്രൈബസ് എന്ന വിഷയത്തെക്കുറിച്ച് പരിശീലനം സംഘടിപ്പിക്കും. ഒരു സ്വതന്ത്ര ഡെസ്ക് ടോപ്പ് പബ്ലിഷിംഗ്, ഡിസൈനിംഗ് സോഫ്റ്റ്വേര്‍ ആണ് സ്ക്രൈബസ്.
ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലു വരെ പൊതുജനങ്ങള്‍ക്കായി ഓപ്പണ്‍ സെഷനുകളും സ്വതന്ത്ര സോഫ്റ്റ്വേർ സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്ത് നല്കുന്ന ഇന്‍സ്റ്റാള്‍ ഫെസ്റ്റും സംഘടിപ്പിക്കും.
സോഫ്റ്റ്വെയർ സ്വാതന്ത്ര്യദിന പോർട്ടലായ www.kite. kerala.gov.in/SFDay2022 വഴി ആദ്യം രജിസ്റ്റർ ചെയ്യുന്ന 70 പേർക്ക് ജില്ലയില്‍ സൗജന്യമായി പരിശീലനത്തില്‍ പങ്കെടുക്കാന്‍ അവസരവും പങ്കാളിത്ത സർട്ടിഫിക്കറ്റുകളും നല്‍കും.
പരിശീലന പരിപാടിയില്‍ കണ്ണൂര്‍ ഗവ എന്‍ജി. കോളജ് പ്രഫ. സി . ശ്രീകുമാര്‍ മുഖ്യാതിഥിയാവും, റിസോഴ്സ് പേഴ്സണ്‍ കെ. സുരേന്ദ്രന് അടുത്തില, കൈറ്റ് ജില്ലാ കോ -ഓർഡിനേറ്റർ പി. സുപ്രിയ,ഡി.എകെഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അജിത്ത് പാനൂർ നേതൃത്വം നല്‍കും.
സോഫ്റ്റ്വേർ സ്വാതന്ത്ര്യദിനാഘോഷം നാളെ
05:26 AM Sep 24, 2022 | Deepika.com