കുവൈറ്റ് സിറ്റി: കായിക രംഗത്തുള്ളവരെ ഉള്‍പ്പെടുത്തി ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഇന്ത്യൻ സ്പോർട്സ് നെറ്റ് വര്‍ക്ക് (ഐഎസ്എൻ) രൂപീകരിച്ചു. കുവൈറ്റിലെ കായികവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെയും കായികപ്രേമികളെയും ഒരു കുടക്കീഴിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
നെറ്റ് വർക്കിൽ ഭാഗമാകാന്‍ താത്പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യണം. https://forms.gle/81pdWSAbyZTHveVY6 എന്ന ലിങ്ക് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. @Indian_ISN എന്നതാണ് ഐഎസ്എന്നിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍.
കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്നുള്ള കായികവുമായി ബന്ധപ്പെട്ടുള്ള എല്ലാ വിവരങ്ങളും അറിയാന്‍ ഈ ട്വിറ്റര്‍ ഹാന്‍ഡില്‍ പിന്തുടരാം.രജിസ്ട്രേഷന് ഡ്രൈവ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് pic.kuwait@mea.gov.in എന്ന വിലാസത്തില്‍ ബന്ധപ്പെടണെന്ന് എംബസി പത്രകുറിപ്പിൽ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഇന്ത്യൻ സ്പോർട്സ് നെറ്റ് വര്‍ക്ക് രൂപീകരിച്ചു
05:45 PM Jan 22, 2021 | Deepika.com