ട്രേഡ് എക്സ്പോയിൽ ഇന്ന് മെഗാ ജോബ് ഫെയർ
12:16 AM Sep 24, 2022 | Deepika.com
കൊച്ചി: വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ പ്രവാസി സഹകരണ സംഘം കലൂർ സ്റ്റേഡിയം ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ട്രേഡ് ഫെയറിന്റെ ഭാഗമായി ഇന്ന് മെഗാ ജോബ് ഫെയർ സംഘടിപ്പിക്കും. അൻപതോളം കമ്പനികളിലായി 2000 ത്തോളം ഒഴിവുകളിലേക്കാണ് ജോബ്ഫെയർ. ഹൈസ്കൂൾ മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ട്രേഡ് എക്സ്പോ വേദിയിൽ സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടാകും. രാവിലെ 10ന് ടി.ജെ വിനോദ് എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. സംഘാടകസമിതി ജനറൽ കൺവീനർ നിസാർ ഇബ്രാഹിം അധ്യക്ഷത വഹിക്കും. 10.30ന് ഐഎംഎ ഹാളിൽ കുടുംബശ്രീ സംരംഭകർക്കായി മോട്ടിവേഷൻ ക്ലാസ്.