കൊച്ചി: ഗോശ്രീ - ചാത്യാത്ത് റോഡിൽ കാനയുടെ സ്ലാബിനു മുകളിൽ നടപ്പാത കൈയേറി അനധികൃതമായി കടകൾ നിർമിക്കുന്നതു നിർത്തിവയ്ക്കണമെന്ന് റസിഡന്റ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.
നഗരത്തിൽ നിലവിലുള്ള റോഡുകളിൽ മനോഹരമായതും സൈക്കിൾ പാത അടക്കമുള്ളതുമായ റോഡാണിത്.
120 മുതൽ 200 ചതുരശ്ര മീറ്റർ വരെ വീസ്തീർണമുള്ള 20ൽപ്പരം കടകളാണ് ഇവിടെ നിർമിക്കുന്നത്. ഓടകൾക്ക് മുകളിലുള്ള കടകൾ നഗരത്തിലെ വെള്ളക്കെട്ടിന് പ്രധാന കാരണമാകും.
ഹൈക്കോടതിയുടെ ഇടപെടലിലൂടെ അനധികൃത പെട്ടിക്കടകൾ നീക്കം ചെയ്യുന്ന നടപടികൾ പുരോഗമിക്കുന്പോഴാണ് ടൂറിസത്തിന്റെ മറവിൽ പൊതുസ്ഥലങ്ങൾ സ്വകാര്യ വ്യക്തികൾക്ക് ചട്ടവിരുദ്ധമായി പാട്ടത്തിനു നൽകുന്നതെന്നും യോഗം ആരോപിച്ചു. ജില്ലാ പ്രസിഡന്റ് കുന്പളം രവി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.ആർ. പന്മനാഭൻ നായർ, ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്. ദിലീപ് കുമാർ ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.
നടപ്പാതയിലെ കടകളുടെ നിർമാണം നിർത്തണമെന്നു റാക്കോ
12:16 AM Sep 24, 2022 | Deepika.com