വൈപ്പിൻ : പുത്തൻ തലമുറക്ക് പരിചിതമല്ലാത്ത പഴയ കാലത്തെ പരിമിതമായ ജീവിത സാഹചര്യങ്ങളും ചുറ്റുപാടുകൾക്കുമൊപ്പം പഴമയുടെ നന്മയും രുചിഭേദങ്ങളും വിദ്യാർഥികൾക്ക് മുന്നിൽ ആവിഷ്കരിച്ചപ്പോൾ "പഴമകളുടെ നന്മയിലേക്ക് ഒരു യാത്ര' കുരുന്നുകൾക്ക് ഹൃദ്യമായി.
മാലിപ്പുറം ഐഐവി യുപി സ്കൂൾ മാനേജ്മെന്റും അധ്യാപകരുമാണ് വിദ്യാർഥികൾക്കായി ഇങ്ങിനെയൊരു പരിപാടി സംഘടിപ്പിച്ചത്.
സ്കൂൾ കാന്പസിൽ പഴയകാല ചായക്കടകൾ, പെട്ടിക്കടകൾ എന്നിവ ഉണ്ടാക്കി അവിടെ പഴയ കാലത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ഉപകരണങ്ങളും പാത്രങ്ങളും ഭക്ഷണങ്ങളുമൊക്കെ ഒരുക്കിയപ്പോൾ വിദ്യാർ ഥികൾക്ക് അതു തികച്ചും നവ്യാനുഭവമായി.
പഴയ രീതിയിൽ ഓല കെട്ടിമറച്ച കുടിലും വീട്ടുപകരണങ്ങളുമെല്ലാം അധ്യാപകർ വിദ്യാർഥികൾക്കായി ഒരുക്കുകയും പരിചയപ്പെടുത്തുകയും ചെയ്തു.
സ്കൂൾ മാനേജർ സി.ബി. ഖാലിദ്, സെക്രട്ടറി പി.എസ്. ഷെർഷ, പ്രധാനാധ്യാപിക എം.എ. പ്രീത എന്നിവരാണ് ഈ പരിപാടിക്ക് നേതൃത്വം നൽകിയത്.
കുരുന്നുകൾക്ക് പുത്തൻ അനുഭവമായി പഴമയുടെ രുചിഭേദങ്ങൾ
12:16 AM Sep 24, 2022 | Deepika.com