തിരുവനന്തപുരം: നാലാഞ്ചിറ സെന്റ് ജോണ്‍സ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ സാഹിത്യ സമാജം ഉദ്ഘാടനം മുൻ അംബാസിഡർ ടി.പി. ശ്രീനിവാസനും ആർട്സ് ക്ലബ് ഉദ്ഘാടനം ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാറും നിർവഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ ചടങ്ങിൽ പ്രിൻസിപ്പൽ ഫാ. ജോസ് ചരുവിൽ അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസം കുട്ടിക്ക് അറിവു നൽകുന്പോൾ കലയും സാഹിത്യവും അവനെ സന്പൂർണനാക്കുന്നതായി ടി.പി. ശ്രീനിവാസൻ പറഞ്ഞു. സ്വന്തമായി സാഹിത്യ സൃഷ്ടികൾ നടത്തുന്നതിന് അദ്ദേഹം കുട്ടികളെ ആഹ്വാനം ചെയ്തു. കുട്ടികൾ മറ്റു ലഹരികൾ തേടി പോകാതെ കഥയും കവിതയും സാഹിത്യവും ജീവിതത്തിൽ ലഹരിയാക്കണമെന്ന് പ്രേംകുമാർ കുട്ടികളെ ഉപദേശിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് റാണി എം. അലക്സ്, പിടിഎ പ്രസിഡന്റ് പ്രഫ.ഡോ. ഗ്ലാഡ്സ്റ്റണ് രാജ്, സ്കൂൾ ചെയർമാൻ അഭിനന്ദ് കൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് ത്രേസ്യാമ്മ ജോസഫ് എന്നിവർ പ്രസംഗിച്ചു.
സ്കൂൾ ബർസാർ ഫാ. നിതീഷ് വല്യയ്യത്ത്, വൈസ് ചെയർ പേഴ്സണ്‍ അലീന ആർ. സുരേഷ്, ആർട്സ് ക്ലബ് സെക്രട്ടറി മഹാദേവ്, മദർ പിടിഎ പ്രസിഡന്റ് സൂസൻ ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനർമാരായ ഡോ. എലിസബത്ത് വിസ്താ പോൾ, റിനി ജോണ്‍ എന്നിവർ ചടങ്ങിനു നേതൃത്വം നൽകി.
സെന്റ് ജോണ്‍സ് ഹയർ സെക്കൻഡറി സ്കൂൾ സാഹിത്യ സമാജം ഉദ്ഘാടനം
12:13 AM Sep 24, 2022 | Deepika.com