പിറന്നാൾ ദിനത്തിൽ സിനിമയിലേക്കുള്ള മടങ്ങിവരവ് പ്രഖ്യാപിച്ച് നടൻ മധു
12:10 AM Sep 24, 2022 | Deepika.com
തിരുവനന്തപുരം: പിറന്നാൾ ദിനത്തിൽ സിനിമയിലേക്കുള്ള തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ച് നടൻ മധു. നവതിയിലേക്കു കടക്കുന്ന അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേരാൻ സംവിധായകൻ മധുപാൽ, കെ. ജയകുമാർ, പന്ന്യൻ രവീന്ദ്രൻ എന്നിവർ ഇന്നലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയിരുന്നു. പിറന്നാൾ സന്തോഷം പങ്കവയ്ക്കുന്നതിനിടയിലാണ് സിനിമയിലേക്കുള്ള മടങ്ങിവരവ് പ്രഖ്യാപിച്ചത്. ഏറെക്കാലമായി സിനിമയിൽ നിന്നു വിട്ടു നിൽക്കുന്ന അദ്ദേഹം മധുപാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലൂടെയാണ് വീണ്ടും വെള്ളിത്തിരയിലെത്തുന്നത്. സിനിമയുടെ കഥ പന്ന്യൻ രവീന്ദ്രന്റേതാണ്.