രാ​ഷ്ട്ര​പ​തി​ക്ക് "ഓ​ർ​മി​ക്കാ​നൊ​രു സ്നേ​ഹ​മു​ദ്ര' സ​മ്മാ​നി​ച്ച് പ​ട്ടം സെ​ന്‍റ് മേ​രി​സിലെ പ​ന്ത്ര​ണ്ടാ​യി​രം വി​ദ്യാ​ർ​ഥി​ക​ൾ

12:10 AM Sep 24, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വി​ന് പ​ട്ടം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ന്ത്ര​ണ്ടാ​യി​രം വി​ദ്യാ​ർ​ഥി​ക​ളും നാ​നൂ​റ്റി​യി​രു​പ​തു അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് "ഓ​ർ​മി​ക്കാ​നൊ​രു സ്നേ​ഹ​മു​ദ്ര' എ​ന്ന പേ​രി​ൽ ആ​ശം​സാ സ​ന്ദേ​ശം അ​യ​ച്ച് ച​രി​ത്ര​ത്തി​ലി​ടം നേ​ടി.
ദ്രൗ​പ​തി മു​ർ​മു രാ​ഷ്ട്ര​പ​തി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ൾ സ്കൂ​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് "ഓ​ർ​മി​ക്കാ​നൊ​രു സ്നേ​ഹ​മു​ദ്ര' എ​ന്ന പേ​രി​ൽ അ​ഞ്ഞു​റ്റി അ​ൻ​പ​ത്തി​യ​ഞ്ചു പേ​ജു​ക​ളി​ലാ​യി പ​ന്ത്ര​ണ്ടാ​യി​രം വി​ദ്യാ​ർ​ഥി​ക​ളും നാ​നു​റ്റി​യി​രു​പ​തു അ​ധ്യാ​പ​ക​രും ഒ​പ്പി​ട്ട ബ്ര​ഹ​ത്താ​യ ആ​ശം​സാ ഡോ​ക്യൂ​മെ​ന്‍റ് ആ​ണ് അ​യ​ച്ച​ത്. ഇ​തി​ൽ ഹി​ന്ദി, ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ൽ ആ​ശം​സ സ​ന്ദേ​ശ​വും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സ്നേ​ഹ മു​ദ്ര ത​യാ​റാ​ക്കി​യ​ത്. ത​പാ​ൽ വ​കു​പ്പ് മു​ഖേ​ന സ്നേ​ഹ സ​മ്മാ​നം രാ​ഷ്ട്ര​പ​തി ഭ​വ​ന് അ​യ​ച്ചു​കൊ​ടു​ത്തു.
രാ​ഷ്ട്ര​പ​തി​യ്ക്കു​ള്ള സ​ന്ദേ​ശ ഡോ​ക്യു​മെ​ന്‍റ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ ​ടി. ബാ​ബു തി​രു​വ​ന​ന്ത​പു​രം ജി​പി​ഒ മേ​ധാ​വി വി​ഷ്ണു അം​ബ​രീ​ഷി​ന് കൈ​മാ​റി. സ്കൂ​ളി​ന്‍റെ സാ​മൂ​ഹ്യ ശാ​സ്ത്ര വി​ഭാ​ഗം ക​ൺ​വീ​ന​ർ ബി​ന്നി സാ​ഹി​തി, ക്ല​ബ്ബ് ക​ൺ​വീ​ന​ർ ബി​ജു തോ​മ​സ്, മു​ൻ ഐ​പി​എ​സ് ഓ​ഫീ​സ​ർ ര​മ്യ രോ​ഷ്നി, പി.​ടി. അ​രു​ൺ, സാ​മൂ​ഹ്യ​ശാ​സ്ത്ര അ​ധ്യാ​പ​ക​രാ​യ സ​ന്തോ​ഷ് പി. ​മാ​ത്യു, ഗ്രേ​സ്, ബി​ന്ദു, ഫി​ലാ​റ്റ​ലി ക്ല​ബ്ബം​ഗ​ങ്ങാ​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.