പുൽപ്പള്ളി: കൽപ്പറ്റ ഫാത്തിമ മാതാ ഹോസ്പിറ്റൽ 50-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ഒരു വർഷത്തെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിൽ 'ലഹരി വിമുക്ത വയനാടിനായി കൈകോർക്കാം' കാന്പയിൻ നടത്തി. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റാർസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജോസ് പ്രകാശ് സിഎംഐ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോളി നരിതുക്കിയിൽ, കെ.സി. തങ്കച്ചൻ, അനീഷ്, ഡോ.രാജേഷ്, രേണുക, സലില, എക്സൈസ് പ്രിവന്റീവ് ഓഫീസർ ഷാജി എന്നിവർ പ്രസംഗിച്ചു.
ഫാത്തിമ മാതാ ഹോസ്പിറ്റലിലെ മാനസികാരോഗ്യ വിദഗ്ധരുടെയെയും കൗണ്‍സലിംഗ് രംഗത്തുള്ളവരുടേയും സേവനം ഉപയോഗപ്പെടുത്തിയാണ് കാന്പയിൻ. പഞ്ചായത്തിലെ എല്ലാ വീടുകളിലും ലഹരി വിരുദ്ധ സന്ദേശം എത്തിക്കും. ഇതിനു പദ്ധതി തയാറാക്കി. സ്കൂൾ, കോളജ് വിദ്യാർഥികൾ, കടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരുടെ സേവനവും കാന്പയിനിൽ പ്രയോജനപ്പെടുത്തും. സ്റ്റാർസ് കോർഡിനേറ്റർ ജോർജ് കൊല്ലിയിൽ നേതൃത്വം നൽകി.
ലഹരി വിമുക്ത പ്രവർത്തനം: പുൽപ്പള്ളിയിൽ കാന്പയിൻ നടത്തി
11:58 PM Sep 23, 2022 | Deepika.com