ദുബായ്: അടിയന്തിര പ്രാധാന്യം ഇല്ലാത്ത എല്ലാ ശസ്ത്രക്രിയകളും ഒരു മാസത്തേക്ക് മാറ്റിവയ്ക്കാൻ ദുബായ് ഹെൽത്ത് അതോറിറ്റി എല്ലാ ആശുപത്രികൾക്കും നിർദ്ദേശം നൽകി. ഡിഎച്ച്എയുടെ ലൈസൻസ് അനുസരിച്ചു പ്രവർത്തിക്കുന്ന എല്ലാ ആശുപത്രികൾക്കും, വണ്‍ഡേ സർജറി ക്ലിനിക്കുകൾക്കുമാണ് ഫെബ്രുവരി 19 വരെ ശസ്ത്രക്രിയയകൾ നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.
രോഗികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും കോവിഡ് രോഗബാധിതർക്കു കൂടുതൽ ശ്രദ്ധ നൽകിയുള്ള പരിചരണം സാധ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് ഡിഎച്ച്എയുടെ സർക്കുലറിൽ അറിയിച്ചു. നിരോധനം നീട്ടുന്നതിനുള്ള സാധ്യതയും ഡിഎച്ച്എ സൂചിപ്പിച്ചിട്ടുണ്ട്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
അടിയന്തിര പ്രാധാന്യമില്ലാത്ത ശസ്ത്രക്രിയ ഒരുമാസത്തേക്ക് മാറ്റിവയ്ക്കാൻ ദുബായ് ഹെൽത്ത് അതോറിറ്റി നിർദേശം
12:05 AM Jan 22, 2021 | Deepika.com