കൊച്ചി: അഭിമുഖത്തിനിടെ യൂട്യൂബ് ചാനല്‍ അവതാരകയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ നടന് ശ്രീനാഥ് ഭാസിയെ പോലീസ് ചോദ്യം ചെയ്യും. വിശദമായ അന്വേഷണത്തിനു ശേഷം നാളെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന് മരട് പോലീസ് പറഞ്ഞു. ചട്ടമ്പി എന്ന സിനിമയുടെ പ്രചാരണാര്‍ഥം നടന്ന അഭിമുഖത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം.
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അവതാരക ഇ-മെയില്‍ വഴി പോലീസില്‍ പരാതി നല്‍കിയത്. യാതൊരു പ്രകോപനമില്ലാതെ തന്നോടും കാമറ ക്രൂവിനോടും പെരുമാറിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
നടന് ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യും
11:39 PM Sep 23, 2022 | Deepika.com