മൂവാറ്റുപുഴ: തൊഴിലുറപ്പ് പദ്ധതിയിലെ പ്രവർത്തികൾ വെട്ടിക്കുറച്ച് പദ്ധതിയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എൻആർഇജി വർക്കേഴ്സ് യൂണിയൻ മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് തലത്തിൽ കേന്ദ്ര സർക്കാർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കല്ലൂർക്കാട് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലൂർക്കാട് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന സമരം യൂണിയൻ ഏരിയ സെക്രട്ടറി സജി ജോർജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വില്ലേജ് പ്രസിഡന്റ് അനിൽ കെ. മോഹനൻ അധ്യക്ഷത വഹിച്ചു. എം.ആർ. പ്രഭാകരൻ, കെ.കെ. ജയേഷ്, ടി. പ്രസാദ്, ഷൈനി ബിജു എന്നിവർ പ്രസംഗിച്ചു.
വാളകം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്പലംപടി പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന സമരം കർഷക സംഘം ഏരിയ പ്രസിഡന്റ് സാബു ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വില്ലേജ് പ്രസിഡന്റ് റാന്നി സണ്ണി അധ്യക്ഷത വഹിച്ചു. സുജാത സതീശൻ, ജമന്തി മദനൻ, പി.എം. ജോയി, പി.എം. മദനൻ, സുശീല ദിവാകരൻ എന്നിവർ പ്രസംഗിച്ചു.
മഞ്ഞള്ളൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മടക്കത്താനം പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന സമരം യൂണിയൻ ഏരിയ പ്രസിഡന്റ് സുജാത സതീശൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വില്ലേജ് പ്രസിഡന്റ് എം.കെ. ബൈജു അധ്യക്ഷത വഹിച്ചു. പി.ബി. സാബു, കെ.വി. സുനിൽ, പി.ആർ. സനീഷ്, ഷൈനി രാജീവ് എന്നിവർ പ്രസംഗിച്ചു.
എൻആർഇജി വർക്കേഴ്സ് യൂണിയൻ മാർച്ചും ധർണയും നടത്തി
11:37 PM Sep 23, 2022 | Deepika.com