പല്ലാരിമംഗലം: വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്കൂളിന്റെ ചരിത്രം രേഖയാക്കുന്നു. 1932ൽ ലോവർ പ്രൈമറി സ്കൂളായി ആരംഭിച്ച് 1948ൽ സർക്കാരിന് കൈമാറുകയും പിന്നീട് വിഎച്ച്എസിയും ഹയർ സെക്കന്‍ഡറിയും ഉൾപ്പെടെ പ്രവർത്തിക്കുന്ന ഹൈടെക് സ്ഥാപനമായി മാറുകയും ചെയ്ത പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ 90 വർഷം നീണ്ട ചരിത്രം രേഖയാക്കുകയാണ്.
1963ൽ അപ്പർ പ്രൈമറി സ്കൂളായും 1968ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ട സ്ഥാപനത്തിൽ 1984ൽ വിഎച്ച്എസ്സിയും 2004 വർഷത്തിൽ ഹയർ സെക്കൻഡറിയും ആരംഭിക്കുകയായിരുന്നു. യുവകവിയും മാധ്യമ പ്രവർത്തകനുമായ യൂസഫ് പല്ലാരിമംഗലമാണ് ചരിത്രം രേഖയാക്കുന്നത്. പ്രധാനാധ്യാപകൻ പി.എൻ. സജിമോൻ സ്കൂൾ ചരിത്രവുമായി ബന്ധപ്പെട്ട് ലഭ്യമായ വിവരങ്ങൾ യൂസഫിന് കൈമാറി.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ. അബ്ബാസ്, പിടിഎ പ്രസിഡന്റ് ഷിജീബ് സൂപ്പി, ക്ലാർക്ക് പ്രിൻസ് രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. പല്ലാരിമംഗലം കല്ലുംപുറത്ത് ഇസ്മയിൽ പരീത് പ്രഥമ മാനേജരായിട്ടാണ് സ്കൂളിന് തുടക്കം കുറിച്ചത്.
പല്ലാരിമംഗലം വിഎച്ച്എസി സ്കൂളിന്റെ ചരിത്രം രേഖയാക്കുന്നു
11:37 PM Sep 23, 2022 | Deepika.com