മൂവാറ്റുപുഴ: മുളവൂർ ചിറപ്പടി ഭാഗത്ത് പലചരക്ക് കടക്ക് നേരെയും ബേക്കറിക്ക് നേരെയും അക്രമം നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഈരാറ്റുപേട്ട ഭാഗത്തുനിന്ന് ഇപ്പോൾ മുളവൂർ വില്ലേജ് പള്ളിപ്പടി ഭാഗത്ത് ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന പുതുപറമ്പിൽ അനസ് മുഹമ്മദ്(38), മുളവൂർ പള്ളിപ്പടി പറമറ്റത്തിൽ റഹിം ഹസൻ(40) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ കെ.എൻ. രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
പ്രതികൾ സ്കൂട്ടറിൽ ബിയർ ബോട്ടിൽ, കല്ലുകൾ എന്നിവ എറിയാനായി കരുതിയിരുന്നു. അക്രമം നടത്തിയ സംഘത്തിലെ മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം വ്യാപിച്ചിട്ടുണ്ട്.
പോലീസ് സംഘത്തിൽ എസ്ഐ സി.പി. ബഷീർ, ശശി, സീനിയർ സിപിഒമാരായ കെ.എ. അനസ്, എൻ.എം. സിദ്ദിഖ്, ബിബിൽ മോഹൻ, മുഹമ്മദ് റാഫി എന്നിവർ ഉണ്ടായിരുന്നു. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
കടകൾക്ക് നേരെ അക്രമം നടത്തിയ പ്രതികൾ പിടിയിൽ
11:37 PM Sep 23, 2022 | Deepika.com