പ​താ​ക പ്ര​യാ​ണ​ത്തി​ന് കോ​ത​മം​ഗ​ല​ത്ത് സ്വീ​ക​ര​ണം

11:37 PM Sep 23, 2022 | Deepika.com
കോ​ത​മം​ഗ​ലം: ആ​ഗോ​ള സ​ർ​വ​മ​ത തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ കോ​ത​മം​ഗ​ലം മാ​ർ​ത്തോ​മ ചെ​റി​യ പ​ള്ളി​യി​ൽ ക​ബ​റ​ട​ങ്ങി​യി​രി​ക്കു​ന്ന പ​രി​ശു​ദ്ധ യ​ൽ​ദോ മാ​ർ ബ​സേ​ലി​യോ​സ് ബാ​വാ​യു​ടെ 337-ാമ​ത് ഓ​ർ​മ​പ്പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് (ക​ന്നി 20 പെ​രു​ന്നാ​ൾ) പ​രി​ശു​ദ്ധ ബാ​വ ഭാ​ര​ത​ത്തി​ൽ ക​പ്പ​ലി​റ​ങ്ങി​യ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ത​ല​ശേ​രി​യി​ൽ​നി​ന്നു കോ​ത​മം​ഗ​ല​ത്തേ​ക്ക് ന​ട​ത്തി​യ പ​താ​ക പ്ര​യാ​ണ​ത്തി​ന് കോ​ത​മം​ഗ​ല​ത്ത് സ്വീ​ക​ര​ണം ന​ൽ​കി.
ത​ങ്ക​ളം ജം​ഗ്ഷ​നി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ എ.​ജി. ജോ​ർ​ജ്, കെ.​എ. നൗ​ഷാ​ദ്, പ്ര​വാ​സി അ​ഷ​റ​ഫ്, ത​ല​ശേ​രി പ​ള്ളി വി​കാ​രി ഫാ. ​ഷി​ജോ താ​ന്നി​യം​ക​ട്ട​യി​ൽ, ഫാ. ​വി​കാ​സ് വ​ട​ക്ക​ൻ, ചെ​റി​യ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് പ​ര​ത്തു​വ​യ​ലി​ൽ, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ജോ​സ് ചെ​ത്ത്കു​ടി, ഫാ. ​എ​ലി​യാ​സ് പൂ​മ​റ്റ​ത്തി​ൽ, ഫാ. ​ബി​ജോ കാ​വ​ട്ട്, ഫാ. ​ബേ​സി​ൽ ഇ​ട്ടി​യാ​നി​ക്ക​ൽ, ഫാ. ​വി​കാ​സ് വ​ട​ക്ക​ൻ, ട്ര​സ്റ്റി​മാ​രാ​യ സി.​ഐ. ബേ​ബി, ബി​നോ​യ് മ​ണ്ണ​ൻ​ചേ​രി​ൽ, ജോ​മോ​ൻ പാ​ല​ക്കാ​ട​ൻ, പി.​വി. പൗ​ലോ​സ്, ബേ​ബി ആ​ഞ്ഞി​ലി​വേ​ലി​ൽ, മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ, ഭ​ക്ത സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ജാ​ഥ ക്യാ​പ്റ്റ​ൻ ഫാ. ​ഷി​ജോ താ​ന്നി​യം​കാ​ട്ട​യി​ലി​നെ ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ ഹാ​രാ​ർ​പ്പ​ണം ചെ​യ്തു സ്വീ​ക​രി​ച്ചു. പ​ള്ളി​വാ​സ​ലി​ൽ​നി​ന്ന് ഇ​ന്ന് രാ​വി​ലെ ആ​രം​ഭി​ക്കു​ന്ന ചാ​യ​ചി​ത്ര പ്ര​യാ​ണം വൈ​കു​ന്നേ​രം അ​ഞ്ചി​ന് കോ​ത​മം​ഗ​ല​ത്ത് എ​ത്തി​ച്ചേ​രും.