കൽപ്പറ്റ: നിയന്ത്രണംവിട്ട കാർ ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു. പള്ളിമുക്ക് വൈത്തലപറന്പൻ മുഹമ്മദ് സലിമാണ് (53) മരിച്ചത്. ഇന്നലെ പുലർച്ചെ അഞ്ചിനാണ് അപകടം. വീട്ടിൽനിന്നു മോസ്കിലേക്കു പോകുകയായിരുന്നു മുഹമ്മദ് സലിം.
തിരൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് ഇടിച്ചത്. ഗരുതര പരിക്കേറ്റ മുഹമ്മദ് സലിമിനെ ഉടൻ മേപ്പാടി അരപ്പറ്റ ഡിഎം വിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പള്ളിമുക്കിലെ ഫർണിച്ചർ ഷോപ് ഉടമയാണ് മുഹമ്മദ് സലിം. ഭാര്യ: സബീന. മക്കൾ: ഫാത്തിമ, ഹഫ്ന, മുഹമ്മദ് നിഹാൽ, ആഷിയ ഹംന. മരുമകൻ: മുഹമ്മദ് ഷാഫി.
കാർ ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു
11:05 PM Sep 23, 2022 | Deepika.com