ആലപ്പുഴ: വൈഎംസിഎ സംഘടിപ്പിക്കുന്ന കുഞ്ഞമ്മ ജോര്‍ജ് തുണ്ടത്തില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ഇന്റർ സ്കൂള്‍ ക്വിസ് മത്സരം ഒക്ടോബര്‍ എട്ടിന് രാവിലെ പത്തിന് എ.വി. തോമസ് മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ നടത്തും. ടീം, വ്യക്തിഗത കാഷ് പ്രൈസുമുണ്ടായിരിക്കും.
ഓരോ സ്കൂളില്‍നിന്നു പത്ത്, 11, 12 ക്ലാസുകളില്‍ പഠിക്കുന്ന രണ്ടു വിദ്യാര്‍ഥികള്‍ അടങ്ങുന്ന ടീമിനു പങ്കെടുക്കാം. ഒക്ടോബര്‍ ഒന്നിനു വൈകുന്നേരം അഞ്ചിനു മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 7025154845.
സപ്ലൈ ഓഫീസ് ധർണ 26ന്
മാവേലിക്കര: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 26ന് താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ ധർണ നടത്തും. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്കരിക്കുക, മണ്ണെണ്ണ വാതിൽപ്പടി വിതരണം നടപ്പിലാക്കുക, മുടക്കുമുതലിന് ആനുപാതികമായി കമ്മീഷൻ നൽകുക തുടങ്ങിയ ആവശ്യം ഉന്നയിച്ചാണ് ധർണ നടത്തുന്നത്. ധർണ ആലപ്പുഴ ജില്ലാ പ്രസിഡന്റ് മോഹൻ ഭരണിക്കാവ് ഉദ്ഘാടനം ചെയ്യും. മുരളി വൃന്ദാവനം അധ്യക്ഷത വഹിക്കും.
‘കാർഷിക കലണ്ടർ പരിഷ്കരിക്കണം’
ആലപ്പുഴ: കാലാവസ്ഥാ മാറ്റത്തിന് അനുസൃതമായി നിലവിലുള്ള കാർഷിക കലണ്ടർ പുനഃക്രമീകരിച്ച് പുതിയ കാർഷിക കലണ്ടറിന് രൂപം നൽകണമെന്ന് നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ആവശ്യപ്പെട്ടു.
കർഷക ഫെഡറേഷന്റെ നേതൃയോഗത്തിൽ വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി അധ്യക്ഷത വഹിച്ചു. പി.കെ. പരമേശ്വരൻ, ജോമോൻ കുമരകം, ഇ. ഷാബ്ദീൻ, പി.ജെ. ജോസഫ്, ജേക്കബ് എട്ടുപറയിൽ, ബിനു മദനൻ തുടങ്ങിയവർ പ്രസംഗിച്ചു.
ക്വിസ് മത്സരം എട്ടിന്
10:31 PM Sep 23, 2022 | Deepika.com