മാന്നാർ: അനശ്വര കഥകളി നടൻ ഗുരു ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ സ്മരണാർഥം ചെന്നിത്തല ചെല്ലപ്പൻപിള്ള കലാ സാംസ്കാരിക സമിതി ഏർപ്പെടുത്തിയ പുരസ്കാരം പ്രഖ്യാപിച്ചു. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ടു വർഷങ്ങളായി നൽകാൻ കഴിയാതിരുന്ന പുരസ്കാരത്തിൽ 2020ലെ പുരസ്കാരം പ്രശസ്ത കഥകളി മേള വിദ്വാനും കഥകളി നടൻ മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ മകനുമായ ഡോ. മാങ്കുളം കൃഷ്ണൻ നമ്പൂതിരിക്കും 2021 ലെ പുരസ്കാരം കഥകളി സംഗീതജ്ഞൻ കലാമണ്ഡലം സുരേന്ദ്രനും നൽകും.
2022ലെ പുരസ്കാരം കഥകളി അഭിനേത്രി കൊട്ടാരക്കര ഗംഗക്ക് നൽകും. 10,001 രൂപയും ശില്പവും പൊന്നാടയും അടങ്ങുന്ന പുരസ്കാരം കേന്ദ്രസാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ 23ന് വൈകിട്ട് നാലിന് മഹാത്മാ ഗേൾസ് ഹൈ സ് കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചെല്ലപ്പൻ പിള്ള അനുസ്മരണ സമ്മേളനത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കൊടിക്കുന്നിൽ സുരേഷ് എംപി, സജി ചെറിയാൻ എംഎൽഎ എന്നിവർ സമ്മാനിക്കും.
പുരസ്കാരം പ്രഖ്യാപിച്ചു
10:31 PM Sep 23, 2022 | Deepika.com