ചേര്‍ത്തല: നഗരസഭയുടെയും മൃഗസംരക്ഷണവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നഗരസഭയിലെ വളര്‍ത്തുനായ്കള്‍ക്ക് പേവിഷപ്രതിരോധ കുത്തിവയ്പ്പിനു തുടക്കം. വേളോര്‍വട്ടം ക്ഷേത്രപരിസരത്ത് നടന്ന ചടങ്ങില്‍ വാക്സിനേഷനും ലൈസന്‍സ് വിതരണവും നഗരസഭ ചേയര്‍പേഴ്സണ്‍ ഷേര്‍ളി ഭാര്ഗവന് ഉദ്ഘാടനം ചെയ്തു. പേവിഷ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്ന വളര്‍ത്തുനായ്ക്കള്‍ക്കാണ് ലൈസന്‍സ് നല്‍കുന്നത്. ലൈസന്‍സ് നല്കുന്ന നായ്ക്കളെ തിരിച്ചറിയുന്നതിനായി പ്രത്യേകം ബല്‍റ്റുകളും നല്‍കും.
ചേര്‍ത്തല വെറ്ററിനറി പോളിക്ലിനിക്കിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. സെങ്കുട്ടയ്യൻ, കരുവ വെററിനറി ഡിസ്പെന്‍സറിയിലെ സർജൻ ഡോ. അബ്ദുൾ ജലീൽ എന്നിവര്‍ വാക്സിനേഷന് നേതൃത്വം നല്കി. ചടങ്ങില്‍ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ലിസി ടോമി അധ്യക്ഷത വഹിച്ചു. എ.എസ്. ബാബു, സ്മിത സന്തോഷ്, ജോഷിത, ഷീജ സന്തോഷ്, കെ.പി. പ്രകാശന്, ബി. ഭാസി തുടങ്ങിയവര്‍ പങ്കെടുത്തു.
ദേശീയ ശില്പശാല
സമാപിച്ചു
ചേര്‍ത്തല: ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജ് രസതന്ത്രവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയശില്പശാല സമാപിച്ചു. ഗവേഷണരീതി ശാസ്ത്രത്തി ന്റെ വസ്തുതകള്‍ എന്ന വിഷയത്തില്‍ നടന്ന ശില്പശാല മാന്നാനം കെഇ കോളജ് പ്രിന്‍സിപ്പൽ പ്രഫ. ഐസണ്‍ വി. വാഞ്ചിപുരയ്ക്കല് ഉദ്ഘാടനം ചെയ്തു.
സെന്റ് മൈക്കിള്‍സ് കോളജ് പ്രിന്‍സിപ്പൽ ഡോ. സിന്ധു എസ്. നായര്‍ അധ്യക്ഷത വഹിച്ചു. രസതന്ത്രം വകുപ്പ് മേധാവി ഡോ പി മനോജ്, ഡോ ജിനി പി. തോമസ്, ഡോ ബീന ജയിംസ് എന്നിവർ പ്രസംഗിച്ചു. പ്രഫ. മഹേഷ് ഹരിഹരന്, പ്രഫ. അനില്‍കുമാര്‍ ഗോപിനാഥന്, ഡോ. വര്‍ഗീസ് ജേക്കബ് എന്നിവര്‍ ക്ലാസെടുത്തു.
പേവിഷ പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു
10:27 PM Sep 23, 2022 | Deepika.com