മുഹമ്മ: ജില്ലാ കളക്ടറായി ചുമതല ഏറ്റെടുത്തശേഷം ലഭിച്ച ആദ്യ ശമ്പളം ആലപ്പുഴയിലെ പ്രമുഖ പാലിയേറ്റീവ് സംഘടനയായ സ്നേഹജാലകത്തിനു നൽകി കളക്ടർ കൃഷ്ണ തേജ മാതൃകയായി. കളക്ടറുടെയും ഭാര്യ രാഗദീപയുടെയും സാന്നിധ്യത്തിൽ മകൻ റിഷിത് നന്ദയുടെ കൈയിൽനിന്നു സ്നേഹജാലകം പ്രസിഡന്റ് എൻ.പി. സ്നേഹജൻ ചെക്ക് ഏറ്റുവാങ്ങി.
കളക്ടറുടെ മകൻ റിഷിത് നന്ദയുടെ ജന്മദിനമായിരുന്ന വെളളിയാഴ്ച ക്യാന്പ് ഓഫീസിലെത്തിയാണ് തുക ഏറ്റുവാങ്ങിയത്. സ്നേഹജാലകം ഭാരവാഹികളായ ആർ. പ്രവീൺ, ജോയി സെബാസ്റ്റ്യൻ, ജയൻ തോമസ്, വി.കെ. സാനു എന്നിവരും ഒപ്പമുണ്ടായിരുന്നു.
കളക്ടറുടെ ആദ്യ ശമ്പളം സ്നേഹജാലകത്തിന്
10:27 PM Sep 23, 2022 | Deepika.com