വീട്ടമ്മയെ ചെമ്മീൻ കെട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
10:22 PM Sep 23, 2022 | Deepika.com
പറവൂർ: വയോധികയായ വീട്ടമ്മയെ ചെമ്മീൻ കെട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഏഴിക്കര ഈട്ടുമ്മൽ പ്രഭാകരന്റെ ഭാര്യ ശാന്ത (78) യെയാണ് വീടിന് സമീപമുള്ള ചെമ്മീൻ കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴം രാത്രി എട്ടിന് വീട്ടിലെത്തിയ മകൻ രതീഷ് അമ്മയെ കാണാതായതോടെ പരിസര പ്രദേശങ്ങളിൽ അന്വേഷിച്ചു. ഇവരുടെ വീടിന്റെ ഒരു ഭാഗം പുഴയും മൂന്നു വശങ്ങളിൽ ചെമ്മീൻ കെട്ടുമാണ്. വീടിന്റെ പിന്നിലുള്ള ചെമ്മീൻ കെട്ടിന്റെ വരന്പത്ത് അരിവാൾ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം ചെമ്മീൻ കെട്ടിൽ പൊങ്ങി കിടക്കുന്ന നിലയിൽ കണ്ടത്. പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം നടത്തി. മക്കൾ: രാകേഷ്, മീര, രതീഷ്, ഇന്ദു. മരുമക്കൾ: ഷെബി, ഗോപൻ, ഷീല, വേലപ്പൻ.