നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ച് തടിവ്യാപാരി മരിച്ചു
10:22 PM Sep 23, 2022 | Deepika.com
പെരുന്പാവൂർ: നിർത്തിയിട്ടിരുന്ന ലോറിയിലിടിച്ച് കാർ യാത്രക്കാരൻ മരിച്ചു. ഈരാറ്റുപേട്ട നടയ്ക്കൽ കാട്ടാമല മുഹമ്മദ് സാലി (55) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഈരാറ്റുപേട്ട കൊച്ചാലുപറന്പിൽ ഷഫീക് (45) പരിക്കുകളോടെ ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം നാലരയോടെ എം.സി റോഡിൽ പെരുന്പാവൂർ പുല്ലുവഴി ജംഗ്ഷന് സമീപമായിരുന്നു അപകടം. തടി വ്യാപാരികളും സുഹൃത്തുക്കളുമായ ഇരുവരും തൃശൂരിൽ പോയി കാറിൽ ഈരാറ്റുപേട്ടയ്ക്ക് മടങ്ങുകയായിരുന്നു. ഷഫീക്കാണ് കാർ ഓടിച്ചിരുന്നത്. മുഹമ്മദ് സാലിയുടെ മൃതദേഹം പെരുന്പാവൂർ താലൂക്കാശുപത്രി മോർച്ചറിയിൽ. ഭാര്യ: റംല. മക്കൾ: ഷമിന, ഫസൽ, ഷംസിയ, ഫഹദ്. മരുമക്കൾ: സമീർ, ഷഫിൻ. കബറടക്കം ഇന്നു നാലിന് ഈരാറ്റുപേട്ട പുത്തൻ പള്ളി കബർസ്ഥാനിൽ.