ആ​ൺ​സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം മ​ദ്യ​പി​ച്ച് 16 കാ​രി വി​ദ്യാ​ർ​ഥി​നി

10:14 PM Sep 23, 2022 | Deepika.com
നെ​ടു​ങ്ക​ണ്ടം: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി ഉ​ള്‍​പ്പ​ടെ മൂ​ന്നു പേ​രെ മ​ദ്യ​പി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. കോ​ള​ജി​ല്‍ ക​യ​റാ​തെ പെ​ണ്‍​കു​ട്ടി സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം പോ​വു​ക​യാ​യി​രു​ന്നു. 16 വ​യ​സു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യോ​ടൊ​പ്പം ര​ണ്ട് 18 വ​യ​സു​കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ ഒ​രാ​ളു​ടെ വീ​ട്ടി​ലെ​ത്തി മൂ​വ​രും ചേ​ര്‍​ന്ന് മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നു.
ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് യു​വാ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി പെ​ണ്‍​കു​ട്ടി​യെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പെ​ണ്‍​കു​ട്ടി വീ​ട്ടി​ല്‍​നി​ന്നു ഇ​ട്ടു​കൊ​ണ്ടു​വ​ന്ന കോ​ള​ജ് യൂ​ണി​ഫോം ബാ​ഗി​ല്‍​നി​ന്നു ക​ണ്ടെ​ത്തി.
സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് പെ​ണ്‍​കു​ട്ടി​ക്ക് കൗ​ണ്‍​സ​ലിം​ഗ് ന​ല്‍​കി. പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി അ​വ​ര്‍​ക്കൊ​പ്പം വി​ട്ട​യ​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.