ഡാളസ്: ഡാളസിൽ വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. ബുധനാഴ്ച 3500 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഡാളസിൽ കോവിഡ് മരണസംഖ്യയിലും വർധന രേഖപ്പെടുത്തി. 30 പേരാണ് ബുധനാഴ്ച മരണപ്പെട്ടത്.
ഡാളസ് കൗണ്ടിയിൽ മാത്രം ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 212188 ആയി. നോർത്ത് ടെക്സസിലെ മറ്റു പ്രധാന കൗണ്ടികളിലെ രോഗികളുടെ എണ്ണം ടറന്റ് കൗണ്ടി (199521), കോളിൻ കൗണ്ടി (56499), ഡന്റൻ കൗണ്ടി (48196).
ഇതോടെ നാലു പ്രധാന കൗണ്ടികളിൽ ആകെ മരിച്ചവരുടെ എണ്ണം 4599 ആയി ഉയർന്നു. ടെക്സസ് സംസ്ഥാനത്ത് 2.1 മില്യൻ പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 1.7 മില്യൻ പേർ കോവിഡിനെ അതിജീവിച്ചു. 33,000 മരണമാണ് ടെക്സസിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഡാളസ് ഫെയർ പാർക്കിൽ ബുധനാഴ്ച 14850 ഡോസ് കോവിഡ് വാക്സീൻ നൽകി. ഈയാഴ്ച 3000 ഡോസുകൾ കൂടെ നൽകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ലാറ്റിനോ, ബ്ലാക്ക് വിഭാഗത്തിൽപെട്ടവർക്കാണ് മുൻഗണന നൽകുകയെന്നും അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഡാളസിൽ ബുധനാഴ്ച 3500 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 30 മരണം
11:00 PM Jan 21, 2021 | Deepika.com