കൊച്ചി: പ്രശസ്ത ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തിയുടെ മാതാവ് കലൂര്‍ എരൂര്‍ വാസുദേവ് റോഡില്‍ പരേതനായ കെ.വി. ദാസിന്റെ ഭാര്യ സി.കെ. ലീല (88) അന്തരിച്ചു. സംസ്കാരം നടത്തി. എറണാകുളം ഗേള്‍സ് ഹൈസ്കൂളിലെ റിട്ട. പ്രിന്‍സിപ്പലാണ്. ദീര്‍ഘകാലം കലൂര്‍ ഗവ. ഹൈസ്കൂളില്‍ ജോലി ചെയ്തിട്ടുണ്ട്.
മറ്റു മക്കൾ: ഷീബ (റിട്ട. അധ്യാപിക), ഡോ.ഷീല, ഷീജ, ഷീന (അധ്യാപിക, അബുദാബി). മരുമക്കള്‍: ഷിജി (പ്രിന്‍സിപ്പല്‍, എന്‍പിഒഎല്‍ സ്കൂള്‍, തൃക്കാക്കര), സുരേഷ് (റിട്ട. ടെല്‍ക്),പരേതനായ അനില്‍കുമാര്‍, സാബു(സയന്റിസ്റ്റ്, ഐഎസ്ആര്‍ഒ, ശ്രീഹരിക്കോട്ട), ജ്യോതി (എന്‍ജിനിയര്‍, അബുദാബി).
ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തിയുടെ മാതാവ് സി.കെ. ലീല അന്തരിച്ചു
01:21 AM Sep 23, 2022 | Deepika.com