കാൽനട യാത്രികൻ ലോറി ഇടിച്ചു മരിച്ചു
01:21 AM Sep 23, 2022 | Deepika.com
അങ്കമാലി: കാൽനട യാത്രക്കാരൻ കണ്ടെയ്നർ ലോറി ഇടിച്ചു മരിച്ചു. മേയ്ക്കാട് പാലിശേരി ദേവസിയുടെ മകൻ ആഗസ്തി (77) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് മൂന്നരയോടെ അങ്കമാലി സിഗ്നൽ ജംഗ്ഷനിലായിരുന്നു അപകടം. ലോറി നിർത്താതെ പോയെങ്കിലും കോതകുളങ്ങരയി ൽവച്ച് വാഹനത്തെ പിടികൂടി. ആഗസ്തിയെ ഉടനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ചന്പന്നൂർ സെന്റ് റീത്താസ് പള്ളിയിൽ. ഭാര്യ: ഏല്യാക്കുട്ടി ആനപ്പാറ കോളരിക്കൽ കുടുംബാംഗം. മക്കൾ: ഷൈനി, ഷൈമിനി, ഷൈജു. മരുമക്കൾ: തുറവൂർ നെറ്റിക്കാടൻ ബാബു, പരിയാരം വിതയത്തിൽ സണ്ണി, മഞ്ഞപ്ര പുന്നയ്ക്കൽ കിലുക്കൻ സവിത.