കാസർഗോഡ്: പയ്യന്നൂര്‍ റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തില്‍ കാല്നഷ്ടപ്പെട്ടവര്ക്ക് കൃത്രിമകാല് വച്ചുനൽകുന്നു. സ്നേഹസ്പര്‍ശം എന്നു പേരുനല്‍കിയിരിക്കുന്ന പദ്ധതി നവംബര്‍ 13 മുതല്‍ 20 വരെ പയ്യന്നൂരിൽ ക്യാന്പ് നടത്തും.
30,000 രൂപയോളം വിലവരുന്ന ജയ്പൂര്‍ കൃത്രിമകാലാണ് 125 പേര്‍ക്ക് സൗജന്യമായി നൽകുന്നത്. വിദഗ്ധരായിട്ടുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘം പരിശോധന നടത്തും. താത്പര്യമുള്ളവർ ഒക്ടോബര്‍ 20നു മുമ്പായി രജിസ്റ്റര്‍ചെയ്യണം. ഫോൺ: 8921974742, 9495723319. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ കെ.അരവിന്ദാക്ഷന്, സി.ശ്രീധരന് നമ്പ്യാര്‍, ഇ.പി.ചന്ദ്രന്, രാഹുല്‍രാജ്, വി.നരേന്ദ്രഷേണായി എന്നിവർ സംബന്ധിച്ചു.
125 പേര്‍ക്ക് സൗജന്യ കൃത്രിമകാല് വിതരണം
11:58 PM Sep 22, 2022 | Deepika.com