കോളയാട്: കോളയാട് ഗ്രാമപഞ്ചായത്തിലെ കൊളപ്പ കോളനിയിലേക്കുള്ള മൂപ്പൻ കൊളപ്പ റോഡിന്റെ നിർമാണ പ്രവൃത്തി സംസ്ഥാന തല വർക്കിംഗ് ഗ്രൂപ്പിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ പറഞ്ഞു. ജില്ലാ കളക്ടറുടെ ജനസമ്പർക്ക പരിപാടി, 'ഊരിൽ ഒരു ദിനം' കൊളപ്പ കോളനിയിൽ ഉദ്ഘാടനം ചെയ്ത് കോളനി വാസികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
സബ് കളക്ടർ അനുകുമാരി മുഖ്യാതിഥിയായിരുന്നു. ജില്ലാ കളക്ടറെ ഊര് മൂപ്പൻ കേളപ്പൻ പരമ്പരാഗത രീതിയിൽ അമ്പും വില്ലും നൽകി സ്വീകരിച്ചു. കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.റിജി, വൈസ് പ്രസിഡന്റ് കെ.ഇ. സുധീഷ് കുമാർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ജയരാജൻ, ശ്രീജ പ്രദീപൻ, ഉമാദേവി, ഐ ടിഡിപി പ്രോജക്ട് ഓഫീസർ എസ്. സന്തോഷ് കുമാർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പി.വി. ഗിരിജ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
മൂപ്പൻ കൊളപ്പ റോഡിന്റെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കും: ജില്ലാ കളക്ടർ
11:55 PM Sep 22, 2022 | Deepika.com