ചളിമ്പറമ്പ് സെന്റ് ജൂഡ് കപ്പേളയിൽ തിരുനാളാഘോഷം ഇന്ന് തുടങ്ങും
11:54 PM Sep 22, 2022 | Deepika.com
ചെമ്പേരി: നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഇടവകയുടെ ആഭിമുഖ്യത്തിൽ ചളിമ്പറമ്പിലുള്ള സെന്റ് ജൂഡ് കപ്പേളയിൽ മൂന്ന് ദിവസത്തെ തിരുനാളാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. വൈകുന്നേരം 4.45 ന് കൊടിയേറ്റ്, ലദീഞ്ഞ്, നൊവേന എന്നിവക്ക് നെല്ലിക്കുറ്റി ഇടവക വികാരി ഫാ.മാത്യു ഓലിയ്ക്കൽ കാർമികത്വം വഹിക്കും. തുടർന്ന് മുൻ വികാരി ഫാ.സെബാസ്റ്റ്യൻ പുളിക്കലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും വചന സന്ദേശവും. നാളെയും മറ്റന്നാളും വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന എന്നിവക്ക് ഫാ.സുബിൻ റാത്തപ്പിളളിൽ, ഫാ.റോയ് വടകരയിൽ എന്നിവർ നേതൃത്വം നൽകും. സമാപന ദിനമായ 25 ന് വൈകുന്നേരം തിരുക്കർമങ്ങൾക്ക് ശേഷം നേർച്ചവിതരണവും ഉണ്ടായിരിക്കും.