ചെമ്പേരി: റബർ പ്രൊഡക്ഷൻ ഇൻസെന്റീവ് സ്കീമിൽ ചേർന്നിട്ടില്ലാത്ത റബർ കർഷകർക്ക് നവംബർ 30 വരെ അപേക്ഷ നൽകാം. പദ്ധതിയുടെ എട്ടാം ഘട്ടം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്കായി ഈ അവസരം ലഭ്യമാക്കിയിട്ടുള്ളത്. ആധാർ കാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലുമൊന്ന് തിരിച്ചറിയൽ രേഖയായി ഹാജരാക്കണം. ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നവർക്ക് കഴിഞ്ഞ ജൂലൈ മുതലുള്ള ബില്ലുകൾ സമർപ്പിക്കാം.
മുമ്പ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ ഇപ്പോൾ വീണ്ടും ചെയ്യേണ്ടതില്ല. രജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ കർഷകരും 2022-23 വർഷത്തെ ഭൂനികുതി അടച്ച രസീത് അതത് റബർ ഉത്പാദക സംഘത്തിൽ (ആർപിഎസ്) നൽകി രജിസ്ട്രേഷൻ പുതുക്കിയെങ്കിലേ തുടർന്നും സബ്സിഡി ലഭിക്കുകയുള്ളൂ.
റബർ സബ്സിഡിക്ക് രജിസ്റ്റർ ചെയ്യാം
11:54 PM Sep 22, 2022 | Deepika.com