കാഞ്ഞങ്ങാട് : കെസിവൈഎം തലശേരി അതിരൂപത സമിതിയുടെ അഗതി ദിനാഘോഷം "സ്നേഹസ്പർശം' പനത്തടി ഫൊറോനയുടെ ആതിഥേയത്വത്തിൽ അമ്പലത്തറ സ്നേഹാലയത്തിൽ നടന്നു. അഗതികളായ സഹോദരങ്ങൾക്കായി വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും സ്നേഹവിരുന്ന് ഒരുക്കുകയും ചെയ്തു.
അതിരൂപത പ്രസിഡന്റ് ചിഞ്ചു വട്ടപ്പാറയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പനത്തടി ഫൊറോന ഡയറക്ടർ ഫാ. ജോബിൻ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു. പനത്തടി ഫൊറോന പ്രസിഡന്റ് അമൽ ആന്റണി, കാഞ്ഞങ്ങാട് ഫൊറോന പ്രസിഡന്റ് ജീവൻ ആന്റണി എന്നിവർ പ്രസംഗിച്ചു. അതിരൂപത ജനറൽ സെക്രട്ടറി നിഖിൽ സാബു സ്വാഗതവും വൈസ് പ്രസിഡന്റ് റിജു മാത്യു നന്ദിയും പറഞ്ഞു. അതിരൂപത ട്രഷറർ ജോയൽ, സെക്രട്ടറി സ്നേഹ എന്നിവരും പനത്തടി, കാഞ്ഞങ്ങാട്, കാസർഗോഡ്, വെള്ളരിക്കുണ്ട്, എടൂർ ഫൊറോനകളിലെ യൂണിറ്റുകളിൽനിന്നെത്തിയ പ്രവർത്തകരും ആനിമേറ്റർ സിസ്റ്റേഴ്സും പരിപാടിയിൽ പങ്കെടുത്തു.
അമ്പലത്തറ സ്നേഹാലയത്തിൽ അഗതിദിനം ആഘോഷിച്ച് കെസിവൈഎം
11:52 PM Sep 22, 2022 | Deepika.com