14 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
11:52 PM Sep 22, 2022 | Deepika.com
കാസർഗോഡ്: വാഹനപരിശോധനയ്ക്കിടെ ബദിയഡുക്ക ഇഡിയടുക്കയിൽനിന്ന് 13.950 കിലോഗ്രാം കഞ്ചാവ് പിടികൂടി. പൈവളികെ ചിപ്പാറിലെ മുഹമ്മദ് ഫയാസ്, ഉപ്പള മംഗല്പാടി പത്വാടിയിലെ അബൂബക്കര്‍ സിദ്ദീഖ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. നാര്‍കോട്ടിക് ഡിവൈഎസ്പി എം.എ.മാത്യുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് ഡിവൈഎസ്പി വി.വി.മനോജ്, ഡിവൈഎസ്പി അബ്ദുള്‍ റഹീം, ബദിയഡുക്ക എസ്ഐ വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹനപരിശോധന. കെഎല്‍ 14 ടി 4594 നമ്പര്‍ കാറില്‍ ചാക്കില്‍ സൂക്ഷിച്ചനിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. വാഹനത്തില്‍നിന്ന് 57,350 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ഡാന്‍സാഫ് ടീം അംഗങ്ങളായ ശിവകുമാര്‍, ഓസ്റ്റിന്‍ തമ്പി, രാജേഷ്, ഹരീഷ്, സജീഷ് എന്നിവരും ബദിയഡുക്ക പോലീസ് സ്റ്റേഷനിലെ അനീഷ്, പ്രവീണ്‍, ചന്ദ്രകാന്ത്, സുനില്‍, ശ്രീനേഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.