കുവൈറ്റ്: ദീർഘനാളത്തെ പ്രവാസ ജീവിതമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഇൻഡോ അറബ് കോണ്‍ഫഡറേഷൻ കൗണ്‍സിൽ കുവൈറ്റ് ചാപ്റ്ററിന്റെ ട്രഷററും സുൽത്താൻ ഗ്രൂപ്പ് ഉദ്യോഗസ്ഥനുമായിരുന്ന ബ്രൈറ്റ് വർഗീസിന് ഇൻഡോ അറബ് കോണ്‍ഫഡറേഷൻ കൗണ്‍സിൽ കുവൈറ്റ് ചാപ്റ്ററിന്റെ യാത്രയയപ്പു നൽകി.
ചടങ്ങിൽ സംഘടനയുടെ ഉപഹാരം ചാപ്റ്ററിന്റെ പ്രസിഡന്റ് ബാബു ഫ്രാൻസീസ്, ജനറൽ സെക്രട്ടറി ജീവ്സ് എരിഞ്ചേരി എന്നിവർ ചേർന്ന് കൈമാറി. ഇൻഡോ അറബ് കോണ്‍ഫഡറേഷൻ കൗണ്‍സിൽ കുവൈറ്റ് ചാപ്റ്റർ എക്സികൂട്ടീവ് അംഗങ്ങളായ രവീന്ദ്രൻ, ബിജു സ്റ്റീഫൻ എന്നിവരും പങ്കെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ബ്രൈറ്റ് വർഗീസിന് യാത്രയയപ്പു നൽകി
11:18 PM Jan 20, 2021 | Deepika.com