കൽപ്പറ്റ: മയക്കുമരുന്നു കേസുകളിൽ രണ്ടു പേർ പോലീസ് പിടിയിലായി. കോഴിക്കോട് പുതുപ്പാടി പുട്ടൻകുന്ന് മുഹമ്മദ് ഫാസിദ്(23), താമരശേരി രാരോത്ത് കയ്യോലിക്കൽ അനൂപ്(36)എന്നിവരാണ് അറസ്റ്റിൽ. ഇന്നലെ പുലർച്ച ജനമൈത്രി ജംഗ്ഷനിൽ എസ്ഐ ബിജു ആന്റണിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 12 ഗ്രാം എംഡിഎംഎയുമായാണ് മുഹമ്മദ് ഫാസിദ് പിടിയിലായത്. 23 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
മുഹമ്മദ് ഫാസിദിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്പലവയലിനടുത്തുനിന്നാണ് അനൂപിനെ 0.5 ഗ്രാം എംഡിഎംഎയുമായി അറസ്റ്റുചെയ്തത്. അന്പലവയലിൽ ഹോംസ്റ്റേ ജീവനക്കാരനായ അനൂപിൽനിന്നു വാങ്ങിയതാണെന്നാണ് മുഹമ്മദ് ഫാസിദ് പോലീസിനു നൽകിയ മൊഴിയിൽ.
മയക്കുമരുന്നു കേസുകളിൽ രണ്ടു പേർ അറസ്റ്റിൽ
11:06 PM Sep 22, 2022 | Deepika.com