പനമരം: കപ്പൂച്ചിൻ സഭയിലെ 17 വിശുദ്ധരുടെയും 34 വാഴ്ത്തപ്പെട്ടവരുടെയും തിരുശേഷിപ്പുകൾ പ്രതിഷ്ഠിച്ചിരിക്കുന്ന വിശുദ്ധ പാദ്രേപിയോ പ്രതിഷ്ഠാലയത്തിലെ തിരുനാൾ ഇന്നു മുതൽ ഒക്ടോബർ രണ്ടു വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് വൈകുന്നേരം 4.30 ന് റെക്ടർ ഫാ.ജോർജ് കുഴിവിളയിൽ കൊടിയേറ്റും. 4.45 ന് വിശുദ്ധ കുർബാന, തുടർന്ന് നൊവേന, തിരുശേഷിപ്പ് വണക്കം. നാളെ വൈകുന്നേരം 4.45 ന് വിശുദ്ധ കുർബാന, തുടർന്ന് നൊവേന, തിരുശേഷിപ്പ് വണക്കം. 25 ന് രാവിലെ 10ന് വിശുദ്ധ കുർബാന, തുടർന്ന് നൊവേന, തിരുശേഷിപ്പ് വണക്കം. 26മുതൽ ഒക്ടോബർ ഒന്നുവരെ വൈകുന്നേരം 4.45 ന് വിശുദ്ധ കുർബാന, തുടർന്ന് നൊവേന, തിരുശേഷിപ്പ് വണക്കം.
പ്രധാന തിരുനാൾ ദിനമായ ഒക്ടോബർ രണ്ടിന് രാവിലെ ഒന്പതിന് വിശുദ്ധ ഫ്രാൻസീസിന്റെ മരണാനുസ്മരണ പ്രാർഥന, 9.30 ന് തിരുനാൾ വിശുദ്ധ കുർബാന മുഖ്യകാർമികൻമാർ ആർച്ച് ബിഷപ്പ് എമിരറ്റസ് ജോർജ് ഞരളക്കാട്ട്.
11.45ന് ലദീഞ്ഞ്, ഉച്ചയ്ക്ക് 12 ന് 17 വിശുദ്ധരുടെയും തിരുശേഷിപ്പ് വഹിച്ചുകൊണ്ടുള്ള ജപമാല പ്രദിക്ഷണം. തുടർന്ന് തിരുശേഷിപ്പ് വണക്കം. സ്നേഹവിരുന്നോടെ തിരുനാളിന് കൊടിയിറങ്ങും. ഫാ.ജോർജ് കുഴിവിളയിൽ ബിനോയി കുഞ്ഞിപാറ ബേബി കല്ലകാട്ടിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പനമരം പാദ്രേപിയോ പ്രതിഷ്ഠാലയത്തിൽ തിരുനാൾ ഇന്നു മുതൽ
11:06 PM Sep 22, 2022 | Deepika.com